2008 മുതല്‍ 2023 വരെയുള്ള കണക്കനുസരിച്ച്, വിവിധ ലോക രാജ്യങ്ങളില്‍ നടത്തിയ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തവരുടെ എണ്ണം പത്ത് ശതമാനമാണ് കുറഞ്ഞിരിക്കുന്നത്.
1975 മുതല്‍ 158 രാജ്യങ്ങളിലെ ജനാധിപത്യത്തെ വിലയിരുത്തിയാണ് ഐഡിയ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കിവരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജനാധിപത്യത്തിന്റെ നിര്‍ണായകമായ പല മൂല്യങ്ങളിലും ഇടിവുണ്ടായെന്നാണ് ഇത്തവണത്തെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020 മുതല്‍ 2024 വരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ അഞ്ചിലൊന്നും കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടു.
വോട്ടിങ് മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള കാര്യങ്ങള്‍ ഇക്കാലയളവില്‍ നിയമപരമായി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ വധിക്കാനുണ്ടായ ശ്രമവും ജനാധിപത്യത്തിനേറ്റ തിരിച്ചടിയായാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

Comments: